കുറ്റകൃത്യങ്ങളിലെ ഇരകള്‍ക്ക് നിയമസഹായം: ‘വിശ്വാസ്’ തൃശ്ശൂർ ചാപ്റ്റര്‍ രൂപികരിച്ചു
കുറ്റകൃത്യങ്ങള്‍ക്കും അധികാര ദുര്‍വിനിയോഗത്തിനും അവകാശ നിഷേധത്തിനും ഇരകളാകുന്നവര്‍ക്കായി നിയമ സഹായവും കൗണ്‍സിലിങും ഉള്‍പ്പെടെ നല്‍കുന്ന വിശ്വാസ് ഇന്ത്യ (VISWAS- Victims Information, Sensitisation, Welfare & Assistance Socirty) എന്ന സംഘടനയുടെ തൃശൂർ ജില്ലാ ചാപ്റ്റര്‍ രൂപീകരിച്ചു. ജില്ലാ കളക്ടര്‍ വി. ആർ. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റിൽ ചേര്‍ന്ന യോഗത്തിലാണ് രൂപികരിച്ചത്.
യഥാര്‍ത്ഥ ഇരകള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വിശ്വാസിന് നല്‍കാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിയമത്തെക്കുറിച്ചും അവകാശത്തെക്കുറിച്ചും അജ്ഞതയുള്ളവര്‍ ഇന്നും സമൂഹത്തില്‍ ഉണ്ട്. അങ്ങനെയുള്ളവര്‍ക്ക് നിയമ സഹായവും കൗണ്‍സലിങും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും വേഗത്തില്‍ നല്‍കാന്‍ വിശ്വാസിന് കഴിയുമെന്ന് കളക്ടര്‍ പറഞ്ഞു.
വിശ്വാസ് ഇന്ത്യയുടെ സെക്രട്ടറി ജനറലും പ്രോസിക്യുഷന്‍ ഡെപ്യുട്ടി ഡയറക്ടറുമായ പി.പ്രേംനാഥ് വിശ്വാസ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിച്ചു.
ജില്ലാ കളക്ടര്‍ ആണ് സംഘടനയുടെ പ്രസിഡന്റ്.
.വൈസ് പ്രസിഡന്റു മാരായി അഡ്വ. പയസ് മാത്യു, പേർളി ജോസ് സെക്രട്ടറിയായി സ്മിത സതീഷ് എന്നിവരെ തിരഞ്ഞെടുത്തു. അഡ്വ. പ്രവീണ എ. പി ജോയിന്റ് സെക്രട്ടറിയും പി. എൻ. പ്രേംകുമാർ ട്രഷററുമാണ്. അഡ്വ. ജേക്കബ് ഒ റാഫേൽ, അനിത ബാബുരാജ്, എ. ആർ. ശശികുമാർ ,ടൈനി ഫ്രാൻസിസ്,പി. ദിലീപ്, മീര. പി എന്നിവരാണ് മാനേജിങ് കമ്മിറ്റി അംഗങ്ങള്‍.
വിശ്വാസിന്റെ സംസ്ഥാനത്തെ മൂന്നാ മത്തെ ചാപ്റ്ററാണ് തൃശൂർ ജില്ലയില്‍ രൂപികരിച്ചത്. ആദ്യ ചാപ്റ്റര്‍ 2012 ൽ പാലക്കാടും, രണ്ടാമത്തെ ചാപ്റ്റർ എറണാകുളത്തും ആണ് ആരംഭിച്ചത്.